Ticker

6/recent/ticker-posts

സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ പ്രചാരണം; നിയമനടപടിയുമായി മുസ്ലിം ലീഗ്


മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ ആരോപണം ഉന്നയിച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകി. ഒരു വ്യാജ ഐഡി (Fake ID) വഴിയാണ് ഏതാനും മണിക്കൂർ മുമ്പ് അജ്ഞാതൻ മോശമായ രീതിയിലുള്ള ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പോലീസിനെ സമീപിച്ചതായി പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്തുവില കൊടുത്തും പാർട്ടി നിയമപരമായി നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുത് എന്നും അദ്ദേഹം പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
അതേസമയം, പരാതി ഉയർന്നതിന് പിന്നാലെ ആരോപണം പോസ്റ്റ് ചെയ്തയാൾ അത് പിൻവലിക്കുകയും ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ അക്കൗണ്ടിന് പിന്നിലുള്ളയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു.

Post a Comment

0 Comments