Ticker

6/recent/ticker-posts

തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു:വടകരയിൽ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി എസ്ഡിപിഐ

വടകര :സംസ്ഥാനത്ത് ഏറെ ജനശ്രദ്ധയാകർഷിക്കുന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നായ വടകര നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ എസ്ഡിപിഐ സജ്ജമായി.
കഴിഞ്ഞദിവസം വടകരയിൽ ചേർന്ന വടകര നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ വെച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു.
മാർച്ച് 15 നുള്ളിൽ ബൂത്ത്,പഞ്ചായത്ത് തലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റികൾ നിലവിൽ വരും.
ഏറെക്കാലം ഇടതുപക്ഷം കയ്യടക്കിവെച്ച വടകര കഴിഞ്ഞതവണ ആർഎംപിഐ-ജനകീയ മുന്നണി സ്ഥാനാർത്ഥി കെ കെ രമ 7497" വോട്ടുകൾക്ക് ഇടതു പക്ഷ സ്ഥാനാർഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകരയിൽ ജനകീയ വിഷയങ്ങളിലെ നിറസാന്നിധ്യമായ എസ്ഡിപിഐ കരുത്ത് തെളിയിക്കും എന്ന കാര്യത്തിൽ സംശയമില്ല.
നാഷണൽ ഹൈവേ നിർമ്മാണത്തിലെ അപാകതകൾ,തീരദേശ വാസികളുടെ നീറുന്ന പ്രശ്നങ്ങൾ,
ജില്ലാ ആശുപത്രിയിലെ ശോചനീയാവസ്ഥ, കുടിവെള്ളക്ഷാമം, റെയിൽവേ യാത്രക്കാരുടെ ദുരിതങ്ങൾ,തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ജനപക്ഷത്ത് അടിയുറച്ചു കൊണ്ട് മുഖ്യധാരാ പ്രസ്ഥാനങ്ങളെ പോലും വെല്ലുന്ന രീതിയിലുള്ള സമരകാഹളം തീർത്ത പ്രസ്ഥാനമാണ് എസ്ഡിപിഐ.
വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉൾപ്പെടെ വരുന്നതോടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ എസ്ഡിപിഐ കൂടുതൽ സജീവമാകും.
നിയമ സഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി ഷാജഹാൻ കെ വി പി, കൺവീനർ ബഷീർ കെ കെ എന്നിവർ അടങ്ങിയ 15 അംഗ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക്‌ രൂപം നൽകി.
വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബഷീർ കെ കെ,റഹൂഫ് ചോറോട്, സിദ്ധീഖ് പുത്തൂർ, ഫിയാസ് ടി,അൻസാർ യാസർ,ഷാജഹാൻ കെ വി പി,സമദ് മാകൂൽ,സെമീർ കുഞ്ഞിപ്പള്ളി,മനാഫ് കുഞ്ഞിപ്പള്ളി,ജലീൽ വൈകിലശ്ശേരി,റാഷിദ്‌ കെ പി,നവാസ് ഒഞ്ചിയം,എന്നിവർ സംസാരിച്ചു.

Post a Comment

0 Comments