Ticker

6/recent/ticker-posts

ഗർഭാശയഗള കാൻസറിനെതിരെ എച്ച്.പി വി.വാക്സിനേഷൻ ക്യാമ്പയിൻ ഉദ്ഘാടനം



പയ്യോളി നഗരസഭ - ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 14 വയസ്സ് പൂർത്തിയായി 15 വയസ്സ് തികയാത്ത പെൺകുട്ടികൾക്ക് ഗർഭാശയഗള ക്യാൻസറിനെതിരെ ഒറ്റത്തവണ നൽകുന്ന എച്ച്.പി.വി പ്രതിരോധ കുത്തിവയ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ പി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു.ചെയർപേഴ്സൺ ശ്രീമതി സാഹിറ.എൻ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ:എസ്. സുനിത വിശദീകരണം നൽകി.പബ്ലിക് ഹെൽത്ത് നഴ്സുമാരായ ഷർമിള പി.വി, മോളി .കെ.കെ,ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ്, ഷീജ.ടി, ശരണ്യ. പി, നൂർജഹാൻ കെ.വി,ജ്യോതിലക്ഷ്മി.ആർ,തീഷ്മ. ആശാവർക്കർമാരായ അജിത പി.കെ, ആത്മജ.യു.കെ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments