Ticker

6/recent/ticker-posts

കുന്നത്ത് ശ്രീ ഭഗവതീ ക്ഷേത്രം പൊങ്കാല തിറ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

കുന്നത്ത് ശ്രീ ഭഗവതീ ക്ഷേത്രം പൊങ്കാല തിറ താലപ്പൊലി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി അരുൺ നമ്പൂതിരിപ്പാട് മാങ്കാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മാർച്ച് 28 മുതൽ ഏപ്രിൽ 3 വരെ മഹോത്സവം നടക്കും.ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തെയ്യാറാക്കിയ വേദിയിൽ പ്രാദേശിക കലാകാരൻ ഒരുക്കിയ വിവിധ കലാപരിപാടികൾ അരങ്ങേറി.ഏപ്രിൽ 1ന് രാത്രി 8 മണിക്ക് സൂര്യ ഇവൻ്റ്സ് ഒരുക്കുന്ന ഗാനമേള ഉണ്ടായിരിക്കും. ഏപ്രിൽ 2 ന് സ്ത്രീ ജനങ്ങൾ ദേവീ സങ്കേതത്തിൽ അടുപ്പ് കൂട്ടി പുത്തൻ മൺകലത്തിൽ തെയ്യാറാക്കുന്ന പായസം ഭക്ത്യാദരപൂർവ്വം ദേവിക്ക് സമർപ്പിക്കുന്ന പൊങ്കാല സമർപ്പണം നടക്കും.'

Post a Comment

0 Comments