Ticker

6/recent/ticker-posts

വാടകവീടിനുള്ളിൽ കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ


കൊച്ചി: വടുതലയിൽ വാടകവീടിനുള്ളിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ (14, 4, 2 വയസ്സ്) എന്നിവരാണ് മരിച്ചത്. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്.
കൂട്ട ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ ചികിത്സാ ആവശ്യങ്ങൾക്കായി ഏതാനും മാസങ്ങളായി ഇവർ വടുതലയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

വീട് ദീർഘനേരം തുറക്കാത്തതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ത്രീകളെ തൂങ്ങിമരിച്ച നിലയിലും, രണ്ട് കുട്ടികളെ കട്ടിലിൽ പുതപ്പിച്ചു കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്. മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം ഇവർക്ക് സമീപത്തായി ഉണ്ടായിരുന്നു. മരണകാരണം സാമ്പത്തിക ബാധ്യതയാണോ അതോ മറ്റ് പ്രശ്നങ്ങളാണോ എന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments