Ticker

6/recent/ticker-posts

ജനകീയ കൂട്ടായ്മ സമരം ചെയ്തു നേടിയെടുത്ത നന്തി പള്ളിക്കര റോഡ് അണ്ടർ പാസ്സിൽ സമൂഹ ഇഫ്താർ സംഗമം നടത്തി

 


നന്തി ബസാർ: ജനകീയ കൂട്ടായ്മ സമരം ചെയ്തു നേടിയെടുത്ത നന്തി പള്ളിക്കര റോഡ് അണ്ടർ പാസ്സിൽ സമൂഹ ഇഫ്താർ സംഗമം ഒരുക്കി.സമൂഹത്തിൻറെ വിവിധ തുറയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കന്മാർ, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ റസിഡൻസ് അസോസിയേഷൻ മെമ്പർമാർ, വിദ്യാർത്ഥികൾ, വഗാഡ് സ്റ്റാഫുകൾ എന്നിവർ ഇഫ്ത്താർ മീറ്റിൽ പങ്കെടുത്തു.200 ലധികം അതിഥികൾ പങ്കെടുത്ത ഇഫ്ത്താർ മീറ്റിന് കുഞ്ഞമ്മത് കൂരളി, സിഹാസ് ബാബു , എം ടി കുഞ്ഞികൃഷ്ണൻ , കെ അച്ചുതൻ, പി.കെ.സുരേഷ് , അനിൽ കുമാർ, കെ.വി.ഗഫൂർ , നൂറുന്നിസ ,  മജിദ് പന്തി വയലിൽ, പി.വി.കെ.  അഷറഫ്  , സത്യൻ മാസ്റ്റർ,  നേതൃത്വം നൽകി.

Post a Comment

0 Comments