Ticker

6/recent/ticker-posts

യു ഡി വൈ എഫ് വൈബ് ചെക്ക് ക്യാമ്പയിൻ


പേരാമ്പ്ര: പേരാമ്പ്രയുടെ വികസന നയരഖ രൂപീകരിക്കുന്നതിന്  വേണ്ടിയും യൂത്ത് മാനിഫെസറ്റോ തയ്യാറാകുന്നതിനും വേണ്ടി  യു ഡി വൈ എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര ചെക്ക് വൈബ് ക്യാമ്പയിൻ തുടങ്ങി. വിദ്യാർത്ഥി യുവജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സമാഹരിച്ച്
പുതിയ വികസന പദ്ധതികൾ ഉൾപ്പെടുത്തി മാനിഫെസ്റ്റോ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിൻ ആണ് നടക്കുന്നത്.
പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് യു ഡി എഫ് ചെയർമാൻ കെ ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ആർ കെ മുനീർ,കെ കെ വിനോദൻ, ശിഹാബ് കന്നാട്ടി, സി കെ ജറീഷ്,
അർജുൻ കറ്റയാറ്റ്, സി കെ ഹാഫിസ്, വിനോദൻ കല്ലൂർ,
സലീം മിലാസ്,അഖിൽ കൃഷ്ണൻ,എസ് അഭിമന്യൂ,
ഗഫൂർ വാല്യക്കോട്, അഡ്വ :ഷാനിദ് ചങ്ങരോത്ത്, സിദ്ദീഖ് തൊണ്ടിയിൽ, മുഹമ്മദ്‌ എരവത്ത്, നിയാസ് കക്കാട്, പ്രകാശൻ കന്നാട്ടി,
കെ സി മുഹമ്മദ്‌, സഈദ് അയനിക്കൽ, നാസിത വി കെ, ശ്വേത എരവട്ടൂർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments