കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ ബദൽ പരിപാടി. ഇന്ന് ഉച്ചയോടെ രാമനാട്ടുകര - വെങ്ങളം റീച്ചിൽ സർക്കാർ വിപുലമായ റോഡ് ഷോ തുടങ്ങിയത്
ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ വലിയ തോതിൽ ഇടപെടലുകൾ നടത്തിയിട്ടും, വകുപ്പ് മന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് സർക്കാർ കുറ്റപ്പെടുത്തുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനും അതേസമയം തന്നെ ജനകീയ പങ്കാളിത്തത്തോടെ റോഡ് ഷോ നടത്താനും സർക്കാർ തീരുമാനിച്ചത്.
മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം:
ദേശീയപാതയുടെ ഉദ്ഘാടനം നടക്കുമ്പോൾ സ്വാഭാവികമായും ചടങ്ങിൽ ഉണ്ടാകേണ്ട മന്ത്രിയെ ഒഴിവാക്കിയത് തെറ്റായ നടപടിയാണെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. നാടിന്റെ വികസന പദ്ധതികളിൽ അർഹമായ പരിഗണന നൽകാത്തതിലുള്ള പ്രതിഷേധമാണ് ഈ റോഡ് ഷോയിലൂടെ പ്രകടിപ്പിക്കുന്നത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.