Ticker

6/recent/ticker-posts

മൈസൂരുവിൽ ബസ് ഡിവൈഡറിലിടിച്ചു മറിഞ്ഞു; കൊയിലാണ്ടി സ്വദേശിയടക്കം 4 മലയാളികൾ മരിച്ചു


​മൈസൂരു: കർണാടകയിലെ ചന്നപട്ടണയ്ക്ക് സമീപം പുട്ടപനതൊടിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മലയാളികൾ മരിച്ചു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിൻ്റെ (PK Travels) വോൾവോ സ്ലീപ്പർ ബസാണ് ഇന്ന് (മാർച്ച് 23, തിങ്കൾ) പുലർച്ചെ മൂന്ന് മണിയോടെ അപകടത്തിൽപ്പെട്ടത്.
മുഹമ്മദ് ഫർഹാൻ (22) - കൊയിലാണ്ടി സ്വദേശിസാക്കീർ (27) - മാഹി സ്വദേശി
​റഷീദ് (45)റഫീസ് (45)എന്നിവരാണ് മരണപ്പെട്ടത്
​ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിലെ ചന്നപട്ടണ താലൂക്കിലെ ശങ്കലഗെരെ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് യാത്രക്കാർ സംഭവസ്ഥലത്തും മറ്റ് രണ്ട് പേർ ആശുപത്രിയിലുമാണ് മരിച്ചത്.
​കണ്ണൂർ സ്വദേശികളായ അബ്ദുൾ, അലൻ എന്നിവരുൾപ്പെടെയുള്ള പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്നപട്ടണ ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Post a Comment

0 Comments