Ticker

6/recent/ticker-posts

പാലൂരിൽ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം: ഒരാഴ്ചയ്ക്കിടെ കള്ളൻ കയറിയത് മൂന്നു വീടുകളിൽ

തിക്കോടി : പാലൂരിൽ വീണ്ടും  മോഷ്ടാക്കളുടെ വിളയാട്ടം: ഒരാഴ്ചയ്ക്കിടെ കള്ളൻ കയറിയത് മൂന്നു വീടുകളിൽ 
ഇന്ന് പുലർച്ചെ 2.30 ന്
 പാലൂർ ദേശീയപാതയുടെ പടിഞ്ഞാറുവശം കാരിയത്ത് മമ്മദിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. വീടിൻറെ പുറകുവശത്തെ വാതിൽ തകർത്താണ് അകത്ത് കടന്നത്.ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടുപേർ ഓടിമറയുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് ഭക്ഷണം പാചകം ചെയ്യുന്ന പാത്രങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടത് പയ്യോളി പോലീസ് സ്ഥലത്തെ പരിശോധന നടത്തി.
കഴിഞ്ഞ എട്ടാം തീയതി പാലൂർ ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് രണ്ടു വീടുകളിൽ മോഷണശ്രമം നടന്നിരുന്നു
ആമ്പിച്ചിക്കാട്ടിൽ ഗഫൂറിന്റെ വീട്ടിലും തൊട്ടടുത്തുള്ള മജീദിന്റെ വീട്ടിലും ആണ് മോഷണശ്രമം നടന്നത് വീടിൻറെ വാതിലുകൾ തകർക്കുകയും മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലുമായിരുന്നു. രണ്ട് വീടുകളിലും വീട്ടുകാർ ഉണ്ടായിരുന്നില്ല.

Post a Comment

0 Comments