Ticker

6/recent/ticker-posts

കോഴിക്കോട്ട് എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലഹരി സംഘമെന്ന് പൊലീസ്



കോഴിക്കോട്: നഗരമധ്യത്തിൽ ഡാൻസാഫ് (DANSAF) നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി  നാല് യുവാക്കൾ പിടിയിലായി. നടക്കാവിലെ ഒരു സ്വകാര്യ ലോഡ്ജിൽ നിന്നാണ് 26 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
റോബർട്ട് ജയിംസ് (ബട്ട്റോഡ് സ്വദേശി): നേരത്തെ ലഹരിക്കേസിൽ ആറ് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഇയാൾ.
ശഹറീസ് (കല്ലായി സ്വദേശി)
മുഹമ്മദ് റിസ്‌വാൻ (നടുവണ്ണൂർ സ്വദേശി)
ഫിനാൻ നാസിം (പയ്യാനക്കൽ സ്വദേശി)
 
അറസ്റ്റിലായ നാലുപേരും മുൻപും സമാനമായ മയക്കുമരുന്ന് കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വെളിപ്പെടുത്തി. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപ്പന നടത്തിയതിനും ഇവർക്കെതിരെ നിലവിൽ കേസുകളുണ്ട്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ റോബർട്ട് ജയിംസ് വീണ്ടും സജീവമായി ലഹരി വിപണിയിൽ ഇടപെട്ടിരുന്നതായി ഡാൻസാഫ് സംഘം കണ്ടെത്തി.
ലഹരി മാഫിയക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു.

Post a Comment

0 Comments