പയ്യോളി: കീഴൂർ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രത്തിലെ തിറഉത്സവം കൊടിയേറി. പ്രതിഷ്ഠാദിനെ ചടങ്ങുകൾക്ക് തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. മഹാഗണപതി ഹോമം മൃത്യുഞ്ജയ ഹോമം സർപ്പബലി ഭഗവതിസേവ എന്നിവ നടന്നു. കൊടിയേറ്റ് കർമ്മം കരിമ്പന ഇല്ലത്ത് മധു സൂതനൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. എല്ലാ മണ്ഡലം ശിവദാസന്മാരാർ അവതരിപ്പിച്ച വിശേഷാൽ തായമ്പക യും ഉണ്ടായിരുന്നു ഉത്സവത്തോടനുബന്ധിച്ച് ഞായർ കാലത്തും വൈകിട്ടും വിശേഷാൽ പൂജകൾ, വൈകിട്ട് 6.30നു ഭക്തിഗാനസുധ, ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര കൈകൊട്ടിക്കളി ആട്ടക്കളി എന്നിവ ഉണ്ടായിരിക്കുന്നതാണ്. 9ന് തിങ്കളാഴ്ചയാണ് ഉത്സവം. ചൊവ്വാഴ്ച കാലത്തു നടക്കുന്ന കുട്ടിച്ചാത്തൻ, ഭഗവതി മത്താച്ചി തിറയോടുകൂടി ഉത്സവം സമാപിക്കും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.