Ticker

6/recent/ticker-posts

മാനന്തവാടിയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി പിടിയിൽ


മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. ജിഹാസ് എന്നയാളാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് പിടിയിലായത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ശനിയാഴ്ച വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് പെൺകുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായ ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ കുട്ടിയെ സ്‌കൂട്ടറിൽ ഇരുത്തി കൊണ്ടുപോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ, കാണാതായി രണ്ട് മണിക്കൂറിനുള്ളിൽ രാത്രി 9.45-ഓടെ ഏഴ് കിലോമീറ്റർ അകലെയുള്ള തരുവണയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു
സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കോഴിക്കോട് എത്തിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്

Post a Comment

0 Comments