Ticker

6/recent/ticker-posts

തിക്കോടി പഞ്ചായത്ത് റെയിൽവേ അടിപ്പാത തുറന്നു

തിക്കോടി കല്ലകത്ത് ബീച്ചിലേക്കുള്ള പ്രധാന വഴിയായ തിക്കോടി പഞ്ചായത്ത് ഗേറ്റ്  റെയിൽവെ അടിപ്പാതയുടെ നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കാൻ പൂർണ്ണമായും അടച്ചിട്ട് ഒരു മാസം പിന്നിട്ടെങ്കിലും ഇന്ന് രാവിലെ യോടെ യാത്രികർക്ക് ആശ്വാസമായി അടിപ്പാത തുറന്നു കൊടുത്തു. ജനുവരി 2 ന് റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്ന് തൊട്ടടുത്ത തിക്കോടി ടൗൺ ഗേറ്റ് വഴിയായിരുന്നു വാഹനങ്ങൾ കടന്നു പോയിരുന്നത്.ഇനി തടസ്സമില്ലാതെ റെയിൽവേ ഗേറ്റിന്റെ കുരുക്കിൽ പെടാതെ അടിപ്പാതയിലൂടെ ബീച്ചിലേക്കും മറ്റു ഭാഗങ്ങളിലേക്കും ഇത് വഴി കടന്നു പോകാം

Post a Comment

0 Comments