Ticker

6/recent/ticker-posts

ലഹരികേസിൽ പ്രതിയായ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി


ആലപ്പുഴ: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യുകയും നിലവിൽ റിമാൻഡിൽ കഴിയുകയും ചെയ്തിരുന്ന വനിതാ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനിയായ അഡ്വ. സത്യമോൾ (46) ആണ് മരിച്ചത്.
വീട്ടിനുള്ളിലാണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായതിനെത്തുടർന്ന് ഇവർ റിമാൻഡിലായിരുന്നു. അടുത്തിടെയാണ് ഇവർ ജാമ്യത്തിൽ ഇറങ്ങിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments