പയ്യോളി - കുറ്റിയിൽപീടിക ശറഫുൽ ഇസ്ലാം മദ്ദ്രസ്സയുടെ പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിടൽ കർമ്മം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു, പുറക്കാട് ഖാസി അബൂബക്കർ ഹാജി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി, ചടങ്ങിൽ വച്ച് പുതിയ സ്ഥലത്തിന്റെ ആധാരം ബഹുമാനപ്പെട്ട തങ്ങളിൽ നിന്നും ജനറൽ സിക്രട്ടറി ഫജറുദ്ധീൻ കെ ഏറ്റുവാങ്ങി, പ്രസിഡന്റ് ഹംസ പട്ടേരി അദ്ധ്യക്ഷനും, ജി.സി.സി വൈസ് പ്രസിഡന്റ് ഹസ്മത്ത് കെ.ടി സ്വാഗതവും, ട്രഷറർ സിറാജ് കെ.ടി നന്ദിയും പറഞ്ഞു. ഫൈസൽ തനിമ ഫണ്ട് ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ഹുസ്നി ജിഫ്രി തങ്ങൾ, ഖത്തീബ് അർഷാദ് ദാരിമി, അയനിക്കാട് മഹല്ല് ജമാഅത്ത് പ്രസിഡൻറ് ഡോ. മുസ്തഫ കെ.ടി, മഹല്ല് ജമാഅത്ത് സിക്രട്ടറി നസീർ എം.ടി, വൈസ് പ്രസിഡൻറ് അബ്ദുൾ ഹക്കീം കെ.പി, ആർ.കെ റഷീദ്, മഠത്തിൽ അബ്ദുറഹ്മാൻ, എം.സി ബഷീർ, റഹ്‍മത്തുള്ള എ.ടി, നൗഷാദ് കെ.പി തുടങ്ങിയവർ ആശസകൾ അർപ്പിച്ചു. ഭാരവാഹികളായ സെയ്ദ് മുഹമ്മദ് കെ.ടി, ഹമീദ് കെ.സി, മുസ്തഫ പി.കെ, മുസ്തഫ കരിയാണ്ടി, ഹംസ ഒലിവിയ, മുഹമ്മദ് കെ.കെ, അബ്ദുള്ള കിനാര, സുനീർ ടി.കെ, മൊയ്തീൻ കുട്ടി മുസ്ല്യാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.