കീഴരിയൂർ: രോഗശയ്യയിൽ കഴിയുന്നവർക്കും അവരുടെ പരിചാരകർക്കും ആശ്വാസവും കരുതലുമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ഒപ്പരം കുടുംബസംഗമം ശ്രദ്ധേയമായി. ശാരീരിക അവശതകൾ മൂലം വീടുകൾക്കുള്ളിൽ ഒതുങ്ങിപ്പോയവർക്ക് ഒത്തുചേരാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി ഒരുക്കിയ പരിപാടി പ്രശസ്ത സിനിമാതാരം നിർമൽ പാലാഴി ഉദ്ഘാടനം ചെയ്തു.കൈൻഡ് ചെയർമാൻ കെ. പ്രഭാകരക്കുറുപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തണൽ സംഘടനയുമായി സഹകരിച്ച് കൈൻഡ് ആരംഭിക്കുന്ന പുതിയ 'കമ്മ്യൂണിറ്റി സൈക്കാട്രി' പദ്ധതിയുടെ പ്രഖ്യാപനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബു നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ ഭിന്നശേഷി ഗായകൻ മുഹമ്മദ് ഷഹൽ തന്റെ പാട്ടുകളിലൂടെ സംഗമത്തിന് ആവേശം പകർന്നു. തണൽ സോഷ്യൽ വർക്ക് മേധാവി ബൈജു ആയടത്തിൽ 'ഒപ്പരം' സന്ദേശം കൈമാറി.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മിസ്ഹബ് കീഴരിയൂർ, ലത കെ. പൊറ്റയിൽ, കിപ് ജനറൽ സെക്രട്ടറി എം.കെ. കുഞ്ഞമ്മദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം. വേലായുധൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിഷാഗ ഇല്ലത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പാറക്കീൽ അശോകൻ, തേറമ്പത്ത് കുഞ്ഞബ്ദുള്ള എന്നിവരും ഇ.എം. പവിത്രൻ (വിക്ടറി ഗ്രൂപ്പ്), ഇടത്തിൽ ശിവൻ, കേളോത്ത് മമ്മു, രജിത കടവത്ത് വളപ്പിൽ, ഷാമിൽ തിയ്യത്തിലാട്ട് തുടങ്ങിയവരും ആശംസകൾ നേർന്നു.കൈൻഡ് ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് സ്വാഗതവും ട്രഷറർ അഡ്വ. ഷാനിദ് ചങ്ങരോത്ത് നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടനത്തിന് പിന്നാലെ വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറി. പ്രശസ്ത ഗായകൻ ഹക്കീം പുൽപ്പറ്റ സദസ്സിനൊപ്പം ചേർന്ന് ആലപിച്ച ഗാനങ്ങൾ ഏറെ ഹൃദ്യമായി. പുറക്കാട് ശാന്തി സദനം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ, സന്ദീപ് മുചുകുന്നിന്റെ ജഗ്ലിംഗ് ഷോ, ടീം ബീറ്റ് റൂട്ടിന്റെ സംഗീത വിരുന്ന് എന്നിവ സംഗമത്തിനെത്തിയവർക്ക് മറക്കാനാവാത്ത അനുഭവമായി മാറി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.