Ticker

6/recent/ticker-posts

കവർച്ചാ സംഘത്തിൻറെ വിളയാട്ടം തുടരുന്നു. പാലൂരിൽ വീണ്ടും മോഷണം: സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ഒരാൾ പോലീസ് കസ്റ്റഡിയിൽ

തിക്കോടി : പാലൂരിൽ വീണ്ടും മോഷണം  സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പാലൂർ പ്രദേശത്ത് മാസങ്ങളായി മോഷ്ടാക്കളുടെ വിളയാട്ടം തുടരുമ്പോൾ ഇന്നലെ രാത്രി പാലൂർ സ്കൂളിന് സമീപം
 സുനിൽകുമാറിൻ്റെ വീട്ടിലും മോഷണം നടന്നു   അമ്പതിനായിരം രൂപ വിലവരുന്ന ഹാർമോണിയം കവർന്നു.  ഇന്നലെ രാത്രി  12 മണിയോടെ വീട്ടിൽ എത്തിയപ്പോൾ ആണ് മോഷണവിവരം വീട്ടുകാർ അറിയുന്നത് അതേസമയം
നന്തി ദേശീയപാതക്ക് സമീപത്തു നിന്നും ഇന്ന് പുലർച്ച 2.30 സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾക്ക് പാലൂരിലെ മോഷണവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പയ്യോളി പോലീസ് സ്പോട്ട് കേരള ന്യൂസിനോട് പറഞ്ഞു.  കഴിഞ്ഞ മാസങ്ങളിലായി ഇരുപതാം മൈൽസിനും പാലൂരിനും ഇടയിൽ പത്തിൽ കൂടുതൽ വീടുകളിൽ മോഷണവും മോഷണശ്രമവും നടന്നതായി നാട്ടുകാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ജാഗ്രത സമിതിക്ക് നാട്ടുകാർ രൂപം നൽകിയിരിക്കുകയാണ്

Post a Comment

0 Comments