Ticker

6/recent/ticker-posts

സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ വിളംബര ജാഥ നടത്തി

തിക്കോടി: ചിങ്ങംപുരം സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ 2026 ഫെബ്രുവരി 14 ശനിയാഴ്ച നടക്കുന്ന പ്രൈമറി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാവിരുന്ന് "കലാഞ്ജലി" യുടെ ഭാഗമായി ഫെബ്രുവരി 13 വെള്ളിയാഴ്ച വിദ്യാർഥികളും അധ്യാപകരും ചേർന്ന് വിളംബര ജാഥ നടത്തി. പ്രധാന അധ്യാപിക സജിത ടി ഒ, ഉപ പ്രധാന അധ്യാപകൻ സതീഷ് ബാബു മറ്റ് സീനിയർ അധ്യാപകരും ചേർന്ന് വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി.

ഫെബ്രുവരി 14 തിയ്യതി വൈകുന്നേരം 3 മണിമുതൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നതാണ്.

Post a Comment

0 Comments