Ticker

6/recent/ticker-posts

മാസപ്പിറവി ദൃശ്യമായില്ല കേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച


കോഴിക്കോട്: കേരളത്തിൽ റമദാൻ വ്രതാനുഷ്ഠാനം വ്യാഴാഴ്ച ആരംഭിക്കും. ഇന്ന് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വ്രതാരംഭ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
  ശഅ്ബാൻ 30 ബുധനാഴ്ച പൂർത്തിയാക്കി വ്യാഴാഴ്ചയാകും വിശ്വാസികൾ റമദാൻ ഒന്ന് വ്രതം അനുഷ്ഠിക്കുക.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പുറമെ മറ്റ് പ്രമുഖ ഖാദിമാരും വ്യാഴാഴ്ച വ്രതാരംഭമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പുണ്യമാസത്തെ വരവേൽക്കാൻ പള്ളികളും വീടുകളും ഒരുങ്ങിയിരിക്കെ, വ്രതശുദ്ധിയുടെ മുപ്പത് ദിനങ്ങളിലേക്കാണ് പ്രാർത്ഥനയോടെ വിശ്വാസികൾ എത്തിച്ചേരാൻ പോകുന്നത്

Post a Comment

0 Comments