പയ്യോളി: സ്വച്ഛ് സർവ്വേ ക്ഷൻ ദേശീയ ശുചിത്വ സർവ്വെയുടെ ഭാഗമായി നടക്കുന്ന ദേശീയ ശുചിത്വ മത്സരത്തിൽ മികച്ച സ്ഥാനം നേടുന്നതിന് സ്വച്ഛ് സർവ്വേഷൻ ശില്പശാല നടത്തി. നഗരസഭ ചെയർപേഴ്സൺ എൻ.സാഹിറ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം മുൻവർഷത്തെ റാങ്കിംഗ് നിലയായ 3111 ൽ നിന്ന് 596 ൽ എത്താനും കോഴിക്കോട് ജില്ലയിലെ ഗാർബേജ് ഫ്രീ സിറ്റി റാങ്ക് നേടുന്ന ഏക നഗരസഭയായി മാറാനും പയ്യോളിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ നെഗറ്റീവ് മാർക്കുകൾ ഒഴിവാക്കി മികച്ച റാങ്കിംഗിലെത്താനുള്ള തയ്യാറെടുപ്പുകളും നിലവിലെ ശുചിത്വ നിലവാരത്തിൻ്റെ അവലോകനവും ശില്പശാലയിൽ നടന്നു. ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.ടി രാകേഷ് ക്ലാസ്സെടുത്തു. ജില്ലാ പ്രോഗ്രാം ഓഫീസർ ഒ ജ്യോതിഷ് പയ്യോളിയുടെ സ്വച്ഛ് സർവ്വേഷൻ അവസ്ഥാ വിശകലനം നടത്തി.സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ കഴിഞ്ഞ സർവ്വെയിൽ നഗരസഭയുടെ മാർക്ക് കുറഞ്ഞ മേഖലകളെ പറ്റി വിശദീകരിച്ചു
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സിന്ധു സ്വാഗതവും നഗരസഭ സെക്രട്ടറി വിജില എം നന്ദിയും പറഞ്ഞു.
കൗൺസിലർമാരും, ആരോഗ്യ വിഭാഗം ജീവനക്കാരും ഹരിതകർമ്മസേനാംഗങ്ങളും ശില്പശാലയിൽ പങ്കെടുത്തു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.