Ticker

6/recent/ticker-posts

വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ


 പൊതുസേവന രംഗത്തെ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ നൽകി രാജ്യം ആദരിക്കുന്നത്. ജസ്റ്റിസ് കെ.റ്റി തോമസ്, പ്രമുഖ സാഹിത്യകാരൻ പി. നാരായണക്കുറുപ്പ് എന്നിവരും പത്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹരായി.

മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് കലാരംഗത്തെ മികവിന് പത്മഭൂഷൺ ലഭിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പൊതുസേവനത്തിനുള്ള പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹനായി.

പത്മശ്രീ ജേതാക്കൾ

കേരളത്തിൽ നിന്ന് മൂന്ന് പേരാണ് പത്മശ്രീ പുരസ്‌കാരം നേടിയത്:

കലാമണ്ഡലം വിമലാ മേനോൻ (കല)

കൊല്ലക്കയിൽ ദേവകിയമ്മ (പരിസ്ഥിതി പ്രവർത്തനം)

എ.ഇ. മുത്തു നായകം (ശാസ്ത്രം/സാങ്കേതികവിദ്യ)

Post a Comment

0 Comments