Ticker

6/recent/ticker-posts

റിപ്പബ്ലിക് ദിനത്തിൽ 'സമ്പൂർണ്ണ ഹോം കെയർ' സംഘടിപ്പിച്ചു



​റിപ്പബ്ലിക് ദിനത്തിൽ 'സമ്പൂർണ്ണ ഹോം കെയർ' സംഘടിപ്പിച്ചുതിക്കോടി: "കരുണാർദ്ര സമൂഹ സൃഷ്ടിക്കായി കൈകോർക്കാം" എന്ന സന്ദേശമുയർത്തി ദയ സ്നേഹതീരം പാലിയേറ്റീവ് കെയർ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ വിപുലമായ 'സമ്പൂർണ്ണ ഹോം കെയർ' സംഘടിപ്പിച്ചു. വാർഡ് മെമ്പർ എ.വി. ഉസ്ന പരിപാടി ഉദ്ഘാടനം ചെയ്തു. തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇരുന്നൂറോളം കിടപ്പുരോഗികളെയാണ് സന്നദ്ധ പ്രവർത്തകർ വീടുകളിലെത്തി സന്ദർശിച്ചത്.
​ദയ സ്നേഹതീരം പാലിയേറ്റീവ് കെയറിന്റെ കീഴിലുള്ള തിക്കോടി പാലൂർ സെൻ്ററിലെയും നന്തി സബ് സെൻ്റ്റിലെയും രജിസ്റ്റർ ചെയ്ത രോഗികൾക്കാണ് സാന്ത്വന പരിചരണം നൽകിയത്. ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കുന്ന പാലിയേറ്റീവ് കെയർ ക്യാമ്പയിന്റെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്.
​പരിപാടിക്ക് ടി.വി. അബ്ദുൾ ഗഫൂർ, ബഷീർ കോവുമ്മൽ, ടി.വി മുഹമ്മദ് നജീബ്, സബാഹ് വലിയകത്ത്, സബീൽ സി.പി, ഹനീഫ സ്റ്റാർ എന്നിവർ നേതൃത്വം നൽകി. 15 വാഹനങ്ങളിലായി പുറപ്പെട്ട 75-ഓളം വരുന്ന വളണ്ടിയർമാരാണ് രോഗികൾക്ക് ആവശ്യമായ പരിചരണവും മാനസിക പിന്തുണയും ഉറപ്പാക്കിയത്.
​കടുത്ത ശാരീരിക വേദന അനുഭവിക്കുന്നവർക്കും വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വീടകങ്ങളിൽ ഒറ്റപ്പെട്ടുപോയവർക്കും ഈ സന്ദർശനം വലിയ ആശ്വാസമായി. രോഗികളുടെ നിലവിലെ ആരോഗ്യ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം അവർക്ക് ആവശ്യമായ മറ്റു സഹായങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും വളണ്ടിയർമാർ ഏകോപിപ്പിച്ചു. സമൂഹത്തിലെ നിരാലംബരായവർക്ക് കരുതൽ നൽകുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ പ്രവർത്തനം ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മാതൃകാപരമായി.

Post a Comment

0 Comments