Ticker

6/recent/ticker-posts

പാലക്കാട് നടുറോഡിൽ യുവതിയുടെ നിസ്കാരം; ഗതാഗതം തടസ്സപ്പെടുത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്തു


​പാലക്കാട്: നഗരത്തിലെ തിരക്കേറിയ ഐഎംഎ ജംഗ്ഷനിൽ റോഡിന് നടുവിൽ നിസ്കരിച്ച യുവതിയെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വാഹനങ്ങൾ ചീറിപ്പായുന്ന പ്രധാന കവലയിൽ യുവതി നിസ്കരിക്കാൻ ഇരുന്നതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
​സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് യുവതിയെ നീക്കം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നുണ്ടെന്നും, ഈ വിഷയം അധികൃതരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്താനാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയതെന്നുമാണ് യുവതി പോലീസിന് നൽകിയ വിശദീകരണം.
  

Post a Comment

0 Comments