Ticker

6/recent/ticker-posts

റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ഏർപ്പെടുത്തിയ ഈ വർഷത്തെ മോഡൽ ഡ്രൈവർ എക്സലൻസി അവാർഡിന് മൂടാടിയിലെ സി. പി.രാഘവന്

നന്തി ബസാർ:റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ഏർപ്പെടുത്തിയ ഈ വർഷത്തെ മോഡൽ ഡ്രൈവർ എക്സലൻസി അവാർഡിന് മൂടാടിയിലെ സി. പി.രാഘവൻ അർഹനായി. 43 വർഷത്തെ സർവീസ് കാലയളവിനുള്ളിൽ അപകടരഹിതമായ സർവീസ് നടത്തിയതിനാണ് രാഘവന് ഈ പുരസ്കാരം ലഭിച്ചത്. കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ സർട്ടിഫിക്കറ്റ് വിതരണവും, കോഴിക്കോട് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ സി.വി.എം ഷെരീഫ് മൊമെന്റോയും നൽകി ആദരിച്ചു. സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ കെ.എം അബ്ദു അധ്യക്ഷനായി. കോഴിക്കോട് ജില്ലയിൽ നിന്നും 19 പേരാാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Post a Comment

0 Comments