Ticker

6/recent/ticker-posts

വടകരയിൽ സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് പരിഹരിക്കാനെത്തിയ അമ്മാവനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

വടകരയിൽ സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് പരിഹരിക്കാനെത്തിയ അമ്മാവനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ പുതുപ്പണം സ്വദേശി പുതിയൊട്ടിൽ പ്രവീൺ (30) ആണ് അറസ്റ്റിലായത്.

പുതുപ്പണത്തെ വീട്ടിൽ വെച്ച് പ്രവീണും സഹോദരനും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടക്കുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് പ്രശ്ന‌ം ഒത്തുതീർപ്പാക്കാനാണ് അമ്മാവൻ ഇടപെട്ടത്. എന്നാൽ പ്രകോപിതനായ പ്രവീൺ വീട്ടിലുണ്ടായിരുന്ന അമ്മിക്കല്ല് എടുത്ത് അമ്മാവന്റെ തലയ്ക്കടിച്ച്
പരിക്കേൽപിക്കുകയായിരുന്നു.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അമ്മാവനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Post a Comment

0 Comments