Ticker

6/recent/ticker-posts

നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു.

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ശ്രീ : അജയ് ആവള നിർവഹിച്ചു .പേരാമ്പ്ര അഗ്നിസുരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ശ്രീ : റഫീഖ് കാവിൽ അഗ്നിസുരക്ഷാ,ദുരന്ത നിവാരണ പ്രഥമശുശ്രൂഷ ക്ലാസ്സിന് നേതൃത്വം നൽകി.

പാചകവാതകലീക്ക് അപകടങ്ങളെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും, ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ചും , വിവിധതരത്തിലുള്ള റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങൾ, ജീവൻ രക്ഷാ പ്രവർത്തനമായ സി.പി. ആർ നൽകുന്നതെങ്ങനെ തുടങ്ങി നിരവധി ഗൃഹ സുരക്ഷാ, ജീവൻ രക്ഷാ മാർഗ്ഗങ്ങളെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു.
സമ്മാന കൂപ്പൺ നറുക്കെടുപ്പ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശ്രീ : കറുത്തേടത്ത് കുഞ്ഞിക്കണ്ണൻ നിർവഹിച്ചു.
പ്രദേശത്തെ അംഗൻവാടി ടീച്ചർമാർ,ആശാ വർക്കർമാർ,വിവിധ കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.ചടങ്ങിൽ വായനശാല വൈസ് പ്രസിഡണ്ട് ശ്രീ : അഖിൽ ബി.പി അധ്യക്ഷത വഹിച്ചു.അശോകൻ കിഴക്കയിൽ സ്വാഗതവും കെ സി നാരായണൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments