Ticker

6/recent/ticker-posts

പയ്യോളി നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷൻമാരെ തെരഞ്ഞെടുത്തു


പയ്യോളി : നഗരസഭ ഭരണസമിതിയുടെ വിവിധ വകുപ്പുകളിലേക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരെ തെരഞ്ഞെടുത്തു.മുസ്ലീംലീഗിന് മൂന്നും കോൺഗ്രസിന് രണ്ടും അധ്യക്ഷ പദവികളാണ് ലഭിച്ചത്. വികസനകാര്യസമിതി അധ്യക്ഷയായി മുസ് ലീം ലീഗിലെ സി. പി ഫാത്തിമയും ,   പൊതുമരാമത്ത് അധ്യക്ഷനായി പി. കുഞ്ഞാമുവിനെയും, വിദ്യാഭ്യാസം അധ്യക്ഷയായി  പി. എം . ഹയറുന്നിസയെയും തെരഞ്ഞെടുത്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷയായി കോൺഗ്രസിലെ കെ.ടി. സിന്ധുവിനെയും , ക്ഷേമകാര്യ അധ്യക്ഷനായി കോൺഗ്രസിലെ പി. ബാലകൃഷ്ണനെയും  തെരഞ്ഞെടുത്തു.  യു.ഡി.എഫ് ഭരണത്തിലേറിയ പയ്യോളി നഗരസഭയിൽ കോൺഗ്രസ് - ലീഗ് ധാരണ പ്രകാരം ആദ്യ രണ്ടര വർഷം മുസ്ലീ ലീഗിനാണ് ചെയർപേഴ്സൺ സ്ഥാനവും മൂന്ന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും ലഭിച്ചിട്ടുള്ളത്. 

Post a Comment

0 Comments