Ticker

6/recent/ticker-posts

പ്രമുഖ വ്യവസായി സി.ജെ. റോയിയെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി; ഞെട്ടലിൽ ബിസിനസ് ലോകം സംഭവം ഇഡി പരിശോധന ഓഫീസിൽ നടന്നു കൊണ്ടിരിക്കെ എന്നും റിപ്പോര്‍ട്ട്‌

 


ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ സി.ജെ. റോയ് (ഡോ. സി.ജെ. റോയ്) അന്തരിച്ചു. ബെംഗളൂരു റിച്ചിമണ്ട് സർക്കിളിന് സമീപമുള്ള സ്വന്തം ഓഫീസിനുള്ളിൽ വെടിയേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന ഓഫീസിൽ നടന്നു കൊണ്ടിരിക്കെയാണ് അദ്ദേഹം സ്വയം വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.

​സംഭവം നടന്ന ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനായ റോയിയുടെ മരണം വ്യവസായ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചി സ്വദേശിയായ അദ്ദേഹം നിരവധി മലയാള സിനിമകളുടെ നിർമ്മാതാവ് കൂടിയായിരുന്നു.

​മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments