Ticker

6/recent/ticker-posts

കീഴരിയൂരിൽ റബ്ബർപുരയ്ക്ക് തീപിടിച്ചു.

കൊയിലാണ്ടി: കീഴരിയൂരിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു.
 ഇന്ന് രാത്രി 7 മണിയോടെ കൂടിയാണ് സംഭവം കീഴരിയൂർ എളമ്പിലാട്ട് ചട്ടിപ്പുരയിൽ മുഹമ്മദ് റഷീദിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ  റബ്ബർ ഷീറ്റ് ഉണങ്ങാനുള്ള പുരയ്ക്കാണ് തീ പിടിച്ചത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പിഎമ്മിന്റെ നേതൃത്വത്തിൽ എത്തുകയും തീ പൂർണ്ണമായും അണക്കുകയും ചെയ്തു. ഏകദേശം 3 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.
 ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ലതീഷ് എൻ എം, രതീഷ് കെ എൻ, ബിനീഷ് കെ, നിധിപ്രസാദി ഇ എം, ഷാജു കെ, ഹോംഗാർഡുമാരായ ബാലൻ ടിപി,ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments