Ticker

6/recent/ticker-posts

ഏകദിന സ്റ്റുഡന്റസ് ക്യാമ്പ് സംഘടിപ്പിച്ചു

തിക്കോടി : ഫെയിസ് കോടിക്കൽ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ 'New Horizon' ഏകദിന സ്റ്റുഡന്റസ് ക്യാമ്പ് ഫെയിസ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സെന്ററിൽ പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി കെ മുഹമ്മദലി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്‌ പി വി റംല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മെമ്പർമാരായ കെ പി കരീം, ഷക്കീല കെ പി,വനിതാ വിംഗ് അഡ്വൈസറി ബോർഡ്‌ അംഗം റഷീദ പൊയിലിൽ, വൈസ് പ്രസിഡന്റ്‌ സജിന വി കെ, ഫെയിസ് ഗൾഫ് പ്രതിനിധി ഷഫീഖ് സംസം എന്നിവർ ആശംസകൾ നേർന്നു.. തുടർന്ന് ക്യാമ്പിന്റെ വിവിധ സെഷനുകളിൽ, ചെസ്സ് പരിശീലനത്തിന് മോഹനൻ സർ, ലീഡർഷിപ് സേഷന് ഡാനിയേൽ സർ, പ്രസംഗ പരിശീലനത്തിന് ശനിയാസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.രാവിലെ 10 മണിക്ക് ആരംഭിച്ച പ്രസ്തുത ക്യാമ്പ് വിദ്യാർത്ഥികളുടെ കലാ പരിപാടികളോട് കൂടി വൈകിട്ട് 6:30നു സമാപിച്ചു.
സെക്രട്ടറി സഹീറ സഹദ് സ്വാഗതവും ട്രഷറർ അമീറ ജലീൽ നന്ദിയും രേഖപ്പെടുത്തി

Post a Comment

0 Comments