Ticker

6/recent/ticker-posts

പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു;

  
​കോഴിക്കോട്: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയും രാജ്യസഭാംഗവുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
​സിഐഎസ്എഫിൽ ഉദ്യോഗസ്ഥനായിരുന്ന ശ്രീനിവാസൻ മുൻ കബഡി താരം കൂടിയായിരുന്നു. പൊന്നാനി സ്വദേശിയായ അദ്ദേഹം പി.ടി. ഉഷയുടെ കായിക ജീവിതത്തിലും ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ പ്രവർത്തനങ്ങളിലും വലിയ പിൻബലമായി കൂടെയുണ്ടായിരുന്നു.
​മരണവിവരമറിഞ്ഞ് ഡൽഹിയിലായിരുന്ന പി.ടി. ഉഷ നാട്ടിലേക്ക് തിരിച്ചു. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും. കായിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Post a Comment

0 Comments