Ticker

6/recent/ticker-posts

ജനാധിപത്യം ഇല്ലായ്മ ചെയ്യുന്ന സമീപനം സി പി എം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും അഡ്വ കെ. പ്രവീൺ കുമാർ

കൊയിലാണ്ടി: ജനാധിപത്യം ഇല്ലായ്മ ചെയ്യുന്ന സമീപനം CPM അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും
DCC പ്രസിഡൻ്റ് അഡ്വ കെ. പ്രവീൺ കുമാർ
CPM കേരളത്തിലങ്ങോളമിങ്ങോളം ജനാധിപത്യ ത്തെ ഇല്ലായ്മചെയ്യുകയാണെന്ന് DCC പ്രസിഡൻ്റ് അഡ്വ കെ. പ്രവീൺ കുമാർ പറഞ്ഞു.
മൂടാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാരുടെ ഒത്താശയോടെ അട്ടിമറിച്ച നടപടിയിൽ പ്രതിഷേധിച്ച് UDF മൂടാടി പഞ്ചായത്ത് കമ്മറ്റി നന്തിടൗണിൽ നടത്തിയ ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
അസാധുവോട്ട് സാധുവായി പ്രഖ്യാപിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വരണാധികാരിയെ സ്വാധീനിച്ച് പ്രസിഡൻ്റ് പദം സ്വന്തമാക്കിയ നടപടിക്ക്CPM കനത്ത വിലനൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. മൂടാടിയിൽ സംഭവിച്ച ജനാധിപത്യ ധ്വംസനം സംസ്ഥാനമൊട്ടാകെ ചർച്ച ചെയ്യപ്പെടും
യോഗത്തിൽ പി.വി.അൻവർ. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി.ടി.ഇസ്മയിൽ, മഠത്തിൽ നാണു മാസ്റ്റർ, മഠത്തിൽ അബ്ദുഹിമാൻ, പി.വി. ഇബ്രാഹിം കുട്ടി, കെ.ടി. വിനോദൻ, ദുൽഖിഫിൽ പപ്പൻ മൂടാടി, ഹനീഫ മാസ്റ്റർ സംസാരിച്ചു.
മൂടാടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ സ്വാഗതം ആശംസിച്ചു UDF ചെയർമാൻ സി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു.
നന്തിടൗണിൽ നടന്ന ജനാധിപത്യ സംരക്ഷണ സംഗമ റാലിക്ക് UDF നേതാക്കളായ നൗഫൽ നന്തി , വർദ്ധ് അബ്ദുഹിമാൻ, ആർ. നാരായണൻ മാസ്റ്റർ, തടത്തിൽ അബ്ദുറഹിമാൻ, റഷീദ, ഫിറോസ് നന്തി , കൂരളി കുഞ്ഞമ്മത്, പൊറ്റക്കാട്ട് രാമകൃഷ്ണൻ, കെ.പി.കരീം UDF പഞ്ചായത്തംഗങ്ങൾ നേതൃത്വം നൽകി

Post a Comment

0 Comments