Ticker

6/recent/ticker-posts

പൈങ്ങോട്ടൂരിൽ 15-കാരന് നേരെ ക്രൂരമർദനം:മർദനത്തിന്റെ വീഡിയോ വൈറലായതോടെ നാല് കൗമാരക്കാർക്കെതിരെ പോലീസ് കേസെടുത്തു



കൊച്ചി: എറണാകുളം പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർത്ഥിയെ നാലംഗ സംഘം ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പതിനഞ്ചുകാരനെ മർദിച്ച സമപ്രായക്കാരായ നാല് കൗമാരക്കാർക്കെതിരെയാണ് പോത്താനിക്കാട് പോലീസ് നടപടിയെടുത്തത്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
 പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള പഴയ പോലീസ് എയ്ഡ് പോസ്റ്റ് ലാണ് സംഭവം ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പ് 325 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് പേർ ചേർന്ന് വിദ്യാർത്ഥിയെ ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തപ്പോൾ നാലാമൻ ഇത് മൊബൈലിൽ പകർത്തുകയായിരുന്നു.
ഒരാഴ്ച മുൻപാണ് ഈ സംഭവം നടന്നത്. തുടക്കത്തിൽ കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ മറ്റ് കുട്ടികളുടെ മാതാപിതാക്കളുടെ അപേക്ഷ പ്രകാരം അന്ന് പരാതി ഒത്തുതീർപ്പാക്കി. എന്നാൽ പിന്നീട് മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ക്രൂരതയുടെ ആഴം മനസ്സിലാക്കിയ മാതാപിതാക്കൾ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

മർദിച്ചവരിൽ രണ്ടുപേർ വിദ്യാർത്ഥികളും മറ്റ് രണ്ടുപേർ പഠനം നിർത്തിയവരുമാണ്. പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ബോർഡിന്റെ നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കും.

 

Post a Comment

0 Comments