Ticker

6/recent/ticker-posts

സൈബർ ലോകത്ത് വൻ സുരക്ഷാ വീഴ്ച: ജിമെയിൽ, ഫെയ്‌സ്ബുക്ക് ഉൾപ്പെടെ 15 കോടി അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തായി


​ന്യൂഡൽഹി: ഇന്റർനെറ്റ് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ലോകത്തെ ഏറ്റവും വലിയ ഡാറ്റാ ചോർച്ചകളിലൊന്ന് റിപ്പോർട്ട് ചെയ്തു. ജിമെയിൽ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, നെറ്റ്ഫ്ലിക്സ് തുടങ്ങിയ പ്രമുഖ സേവനങ്ങളുടെ ലോഗിൻ വിവരങ്ങൾ അടക്കം 14.9 കോടി അക്കൗണ്ടുകളുടെ ഡാറ്റയാണ് പരസ്യമായത്. എക്സ്പ്രസ് വിപിഎൻ (ExpressVPN) പുറത്തുവിട്ട റിപ്പോർട്ടിൽ സൈബർ സുരക്ഷാ ഗവേഷകൻ ജെറമിയ ഫൗളർ ആണ് ഈ ഗുരുതരമായ വീഴ്ച കണ്ടെത്തിയത്.
​ആരെെയൊക്കെ ബാധിച്ചു?
​ഏകദേശം 96 ജിബി വലിപ്പമുള്ള, പാസ്‌വേഡ് സുരക്ഷയില്ലാത്ത ഒരു ഡാറ്റാബേസിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. ഇതിൽ പ്രധാനമായും ബാധിക്കപ്പെട്ട അക്കൗണ്ടുകൾ ഇവയാണ്:
​ജിമെയിൽ: 4.8 കോടി
​ഫെയ്‌സ്ബുക്ക്: 1.7 കോടി
​ഇൻസ്റ്റഗ്രാം: 65 ലക്ഷം
​യാഹൂ: 40 ലക്ഷം
​നെറ്റ്ഫ്ലിക്സ്: 34 ലക്ഷം
​സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പുറമെ ബാങ്ക് വിവരങ്ങൾ, ക്രിപ്റ്റോ വാലറ്റുകൾ, ക്രെഡിറ്റ് കാർഡ് രേഖകൾ എന്നിവയും അപകടത്തിലാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
​വീഴ്ച സംഭവിച്ചത് എങ്ങനെ?
​ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ 14,94,04,754 ലോഗിൻ വിവരങ്ങൾ ഒരു ക്ലൗഡ് ഡാറ്റാബേസിൽ സുരക്ഷാ കവചങ്ങളില്ലാതെ സൂക്ഷിച്ചതാണ് വിനയായത്. ആർക്കും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന രീതിയിലായിരുന്നു ഈ വിവരങ്ങൾ ഉണ്ടായിരുന്നത്. ഇതുവഴി വ്യക്തിഗത വിവരങ്ങൾക്കൊപ്പം വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും സാധ്യതയുണ്ടെന്ന് ജെറമിയ ഫൗളർ ചൂണ്ടിക്കാട്ടി.
​സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ
​പ്രമുഖ കമ്പനികൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും ഉപയോക്താക്കൾ താഴെ പറയുന്ന മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു:
​പാസ്‌വേഡ് മാറ്റുക: പ്രധാനപ്പെട്ട അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ ഉടൻ പുതുക്കുക.
​ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA): എല്ലാ ലോഗിനുകളിലും അധിക സുരക്ഷാ ലെയറുകൾ ഉറപ്പാക്കുക.
​യൂണിക് പാസ്‌വേഡ്: പല അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്ന രീതി ഒഴിവാക്കുക

Post a Comment

0 Comments