Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ലോറി തട്ടി ഉണ്ടായ അപകടത്തിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.

കൊയിലാണ്ടിയിൽ ലോറി തട്ടി ഉണ്ടായ അപകടത്തിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. കണ്ണൂർ സ്വദേശികളായ മുബഷിർ, മെഹബൂബ്, കൊയിലാണ്ടി സ്വദേശിനി അപർണ എന്നിവർക്കാണ് പരിക്കേറ്റത്.  
ദേശീയപാതയിൽ കൊയിലാണ്ടി കോടതിക്ക്  സമീപം രാത്രി ഒമ്പതോടെയാണ് അപകടം. കണ്ണൂരിൽ നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന മുബഷിറും മെഹബൂബും സഞ്ചരിച്ച ബൈക്കിൽ ആദ്യം ലോറി തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് അപർണ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കിൽ പ്രവേശിപ്പിച്ചു.  

Post a Comment

0 Comments