Ticker

6/recent/ticker-posts

അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഇടുക്കി: നെടുമ്പാശേരിയിലെ വീട്ടിൽ അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെടുമ്പാശേരി സ്വദേശിനിയായ അനിതയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനായ ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകത്തിനു ശേഷം മകൻ തന്നെയാണ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് അനിതയുടെ മരണകാരണം തലയ്ക്കേറ്റ ഗുരുതരമായ അടിയാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് അമ്മയെ വടിയും അമ്മിക്കല്ലും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് ബിനു പോലീസിനോട് സമ്മതിച്ചു. അനിതയും ബിനുവും വാടകവീട്ടിലാണ് താമസിച്ചിരുന്നത്.

Post a Comment

0 Comments