Ticker

6/recent/ticker-posts

മഹിള കോൺഗ്രസിലെയും യൂത്ത് കോൺഗ്രസിലെയും സ്ത്രീകൾക്ക് രാഹുലിനെക്കുറിച്ച് ധാരണയുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി എം.എ. ഷഹനാസ്.

കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയും പ്രസാധകയുമായ എം.എ. ഷഹനാസ്  യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത്. രാഹുൽ തനിക്ക് മോശമായ രീതിയിലുള്ള സന്ദേശങ്ങൾ അയച്ചെന്നാണ് ഷഹനാസിന്‍റെ ആരോപണം. ഈ വിഷയം യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനെ (എംപി) അറിയിച്ചിരുന്നതായും അവർ വ്യക്തമാക്കി.
 മോശം സന്ദേശത്തെക്കുറിച്ച്
ഡൽഹിയിൽ നടന്ന കർഷക സമരത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയപ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ മോശമായ മെസേജ് അയച്ചതെന്ന് ഷഹനാസ് പറയുന്നു.
കർഷക സമരത്തിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയപ്പോൾ, "എന്താണ് നിങ്ങൾ ഞങ്ങളോട് പറയാതെ പോയത്" എന്ന് രാഹുൽ സന്ദേശം അയച്ചു.
ഇതിനു മറുപടിയായി, യൂത്ത് കോൺഗ്രസിലെ എല്ലാവർക്കും ഒരുമിച്ച് പോകാനാണെങ്കിൽ വീണ്ടും പോകാമെന്ന് താൻ മറുപടി നൽകി.
തുടർന്ന്, "അങ്ങനെയല്ല ഉദ്ദേശിച്ചത്, നമ്മൾ രണ്ടാളും പോകുന്നതിനെക്കുറിച്ചാണ് പറഞ്ഞത്" എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.
ഇതിനുള്ള മറുപടി അന്ന് തന്നെ നൽകിയിരുന്നു എന്നും ഷഹനാസ് കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി
രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഷാഫി പറമ്പിലിനോട് ആവശ്യപ്പെട്ടിരുന്നതായും ഷഹനാസ് വെളിപ്പെടുത്തി. "കോൺഗ്രസിലെയും മഹിള കോൺഗ്രസിലെയും യൂത്ത് കോൺഗ്രസിലെയും സ്ത്രീകൾക്ക് രാഹുലിനെക്കുറിച്ച് ധാരണയുണ്ട്. അയാൾ അധ്യക്ഷ പദവിയിലേക്ക് വരുന്നു എന്ന് കണ്ടപ്പോൾ ഈ വിവരം മെസേജ് വഴി ഷാഫി പറമ്പിലിനെ അറിയിച്ചിട്ടുണ്ട്," അവർ പറഞ്ഞു.

Post a Comment

0 Comments