Ticker

6/recent/ticker-posts

പയ്യോളിയിൽകാണാതായ വയോധികന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി.

  .

പയ്യോളി: ഇന്നലെ മുതൽ കാണാതായിരുന്ന വയോധികന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളക്കെട്ടിൽ കണ്ടെത്തി. ഇരിങ്ങൽ കൊളാവിപ്പാലം വലിയാവിയിൽ നാരായണൻ (75) ആണ് മരിച്ചത്
നാരായണനെ കാണാതായതിനെ തുടർന്ന് പയ്യോളി പോലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കണ്ടൽക്കാടുകൾക്ക് സമീപത്തെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്.

കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തുനിന്ന് ഇദ്ദേഹത്തിന്റെ ഊന്നുവടിയും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു

Post a Comment

0 Comments