Ticker

6/recent/ticker-posts

കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി ഐഎൻടിയുസി നേതാവ് മാതൃകയായി


പയ്യോളി :കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി ഐഎൻടിയുസി നേതാവ് മാതൃകയായി. നമ്പൂരി മഠത്തിൽ മനോജ് ഭാര്യ ദിൻഷയും പയ്യോളി പേരാമ്പ്ര റോഡരികിലൂടെ പോകുന്നതിനിടയിലാണ് ഒരു സ്വർണവള ശ്രദ്ധയിൽപ്പെട്ടത് 'ആദ്യം മുക്കുപണ്ടം ആണെന്ന് തോന്നിയ മനോജ് അത്ര കാര്യമാക്കിയില്ല എന്നാൽ ആഭരണം നഷ്ടപ്പെട്ട സ്ത്രീ സമീപത്തു നിന്നും തിരയുന്നത്  കണ്ടതോടെയാണ് മനോജും ഭാര്യയും ഇവരോട് കാര്യം തിരക്കിയത്  അങ്ങനെ ലഭിച്ച സ്വർണാഭരണം പയ്യോളി അങ്ങാടി സ്വദേശിയായ ജുംനക്ക് കൈമാറുകയായിരുന്നു.

Post a Comment

0 Comments