Ticker

6/recent/ticker-posts

പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയയാൾ കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വ്യക്തി കുഴഞ്ഞുവീണ് മരിച്ചു. പുളിക്കൽ ഹൈസ്‌കൂളിന് സമീപം കാപ്പിൽ റഹ്മത്ത് മൻസിലിൽ താമസിച്ചിരുന്ന മുഹമ്മദ് കോയ (73) ആണ് മരിച്ചത്.
സംഭവം നടന്നത് പുളിക്കൽ പറവൂർ മുഹമ്മദീയ മദ്രസയിലെ പോളിങ് ബൂത്തിലാണ്. വ്യാഴാഴ്ച രാവിലെ 12 മണിയോടെ വോട്ട് ചെയ്യാനെത്തിയ മുഹമ്മദ് കോയ, തിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് കൈയിൽ മഷി പുരട്ടിയ ശേഷം വോട്ടിങ് മെഷീന് അടുത്തേക്ക് പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: റസിയ. മക്കൾ: റീമ, മുഹമ്മദ് റയ്യാൻ, മുഹമ്മദ് റഈദ്. മരുമക്കൾ: നവാഫ്, ഹിബ.
മൃതദേഹം പുളിക്കൽ ജുമാമസ്‌ജിദിൽ വ്യാഴാഴ്ച രാത്രി 9.30-ന് കബറടക്കും.

Post a Comment

0 Comments