Ticker

6/recent/ticker-posts

കോഴിക്കോട് വോട്ടർമാരുമായി എത്തിയ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു

വോട്ടർമാരുമായി എത്തിയ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. കോഴിക്കോട് തലയാട് പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിലെ വോട്ടർമാരുമായി വന്ന ജീപ്പാണ് കാവുംപുറം പുഴയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത് 
ആരുടെയും പരിക്ക് ഗുരുതരമല്ലന്നാണ് വിവരം. രാവിലെ പത്തോടെയാണ് അപകടം നടന്നത്. വയലട മണിചേരി കാവുംപുറം മേഖലകളിൽ വാഹന സൗകര്യം കുറവായതിനാൽ ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് വോട്ടർമാരെ പോളിങ് ബൂത്തിലേക്ക് കൊണ്ടുവന്നിരുന്നത്.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി  നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments