Ticker

6/recent/ticker-posts

വിജയാഹ്ലാദം സമാധാനപരമായി നടത്താൻ തീരുമാനം


പയ്യോളി വോട്ടെണ്ണൽ ദിവസം ഫലപ്രഖ്യാപ നവുമാ യി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന വിജയാഹ്ലാദപരിപാടികൾസമാധാനപരമായിമാത്രമെ നടത്താൻ പാടുള്ളൂ എന്ന് പയ്യോളി പൊലീസ് വിളിച്ചുചേർത്ത സർവകക്ഷി യോഗം തീരുമാനിച്ചു.സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകളും ബാനറുകളും എത്രയും വേഗം എടുത്തുമാറ്റാനും, ആഹ്ലാദപ്രകടനങ്ങൾ വൈകിട്ട് ആറുവരെ മാത്രം നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ പൊലീസ് ഇൻസ്പെക്ടർ പി ജിതേഷ് അധ്യക്ഷനായി എസ്ഐ മാരായ പി രമേഷ് ബാബു, ആർ കെ വിജയൻ, സിവിൽ പൊലീസ് ഓഫീസർ രജീഷ് ചേമേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളാ യ ആർ ബാലകൃഷ്ണൻ, അനിൽ കരുവാ ണ്ടി, ഇല്ലത്ത് രാധാകൃഷ്ണൻ, പി എൻ അനിൽ കുമാർ, കെ രാജൻ, പി പി മോഹൻദാസ്, കൂട്ടംവള്ളി രജീഷ്, കെ ശ്രീപേഷ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments