Ticker

6/recent/ticker-posts

ഭിന്നശേഷി സൗഹൃദ റാലി നടത്തി

Dec : 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പുറക്കാട് ശാന്തിസദനം സ്കൂൾ പയ്യോളി സ്റ്റാൻ്റ് മുതൽ തച്ചൻകുന്ന് വരെ ഭിന്നശേഷി സൗഹൃദ റാലി നടത്തി. തുടർന്ന് ശാന്തിസദനം സ്കൂളിൽ നടന്ന ഭിന്നശേഷി ദിന ആഘോഷ പരിപാടി പ്രശസ്ത സിനിമാതാരം നിർമ്മൽ പാലാഴി ഉദ്ഘാടനം ചെയ്തു. സിറാസിന് വേണ്ടി രക്ഷിതാക്കൾ സമാഹരിച്ച 35 സെൻ്റ് ഭൂമിയുടെ തുക വിദ്യാസദനം എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ കെ. ഇമ്പിച്ചി അലി ഏറ്റ് വാങ്ങി. പി.ടി.എ പ്രസിഡൻ്റ് ശ്രീമതി.ബേബി അധ്യക്ഷയായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. എസ് മായ സ്വാഗതം പറഞ്ഞു. ശാന്തി സദനം മാനേജർ അബ്ദുൽ സലാം ഹാജി , മoത്തിൽ അബ്ദുറഹിമാൻ, ശ്രീ.നൗഫൽ.ഒ.ടി, ശ്രീ.ഹമീദ് ഹാജി എന്നിവർ ആശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. തുടർന്ന് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ വിജയികളായ ശാന്തിസദനത്തിലെയും മുതുവന യു.പി സ്കൂളിലെയും വിദ്യാർഥികളെ അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീമതി.സറീന നന്ദി പറഞ്ഞു

Post a Comment

0 Comments