Ticker

6/recent/ticker-posts

ഇലക്ഷൻ-ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് പരിശോധനയിൽ1050 ലിറ്റർ വാഷ് കണ്ടെടുത്തു

പേരാമ്പ്ര : ഇലക്ഷൻ-ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നരിനട ഭാഗങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ 1050 ലിറ്റർ വാഷ് കണ്ടെടുത്തു
ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് സംഭവം  കൊയിലാണ്ടി താലൂക്കിൽ ചക്കിട്ടപാറ വില്ലേജിൽ നരിനട ദേശത്ത് പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ 5 ബാരലുകളിലായി സൂക്ഷിച്ചുവച്ച 1050 ലിറ്റർ വാഷ് ആണ് കണ്ടെടുത്തത്. പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷാജി.സി.പി യുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പാർട്ടിയിൽ പ്രിവന്റിവ്‌ ഓഫീസർ നൈജീഷ്. ടി, പ്രിവെന്റിവ് ഓഫീസർ (ഗ്രേഡ്) ബേബി.പി.ജെ, സിവിൽ എക്‌സൈസ് ഓഫീസർ വിചിത്രൻ.സി.എം, സി ഇ ഒ ഡ്രൈവർ ദിനേശ്.സി എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments