Ticker

6/recent/ticker-posts

കളഞ്ഞ് കിട്ടിയ സ്വർണം തിരിച്ചേൽപ്പിച്ച് RJD നേതാവ് മാതൃകയായി


തുറയൂർ : പയ്യോളി അങ്ങാടിയിലെ പാതയോരത്ത് നിന്ന് കിട്ടിയ ഒരു പവൻ സ്വർണ മാല ഉടമയെ തിരിച്ചേൽപ്പിച്ച് മാതൃക കാട്ടി തുറയൂരിലെ ഈളുവയൽ ചന്ദ്രൻ. ടൗണിലെ ദിവ്യമെഡിക്കൽസി നടുത്ത് വെച്ച് കിട്ടിയ സ്വർണ മാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. ദീർഘകാലം ടൗണിൽ സലൂൺ നടത്തി വന്നിരുന്ന ചന്ദ്രൻ അനാരോഗ്യം മൂലം ജോലി ചെയ്യുന്നില്ലെങ്കിലും പൊതു പ്രവർത്തന രംഗത്ത് സജീവമാണ്. സോഷ്യലിസ്റ്റും ആർ ജെ.ഡി പ്രവർത്തകനുമാണ്. ഇദ്ദേഹത്തിൻ്റെ സത്യസന്ധതയെയും നീതിബോധത്തേയും നാട്ടുകാരും രാഷ്ട്രീയ ജനതാദൾ തുറയൂർ പഞ്ചായത്ത് കമ്മിറ്റിയും അഭിനന്ദിച്ചു.

Post a Comment

0 Comments