Ticker

6/recent/ticker-posts

സമൂഹ സഹവാസ സഹവർത്തിത്വ ക്യാമ്പിന് വർണ്ണാഭമായ തുടക്കം.


പേരാമ്പ്ര: മദർ തെരേസ ബി. എഡ് കോളേജിൽ നടന്ന ചതുർദിന സമൂഹ സഹവാസ സഹവർത്തിത്വ ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽവെച്ച് നടന്നചടങ്ങിൽ സ്റ്റാഫ് കോർഡിനേറ്റർ  രതീഷ്. കെ  സ്വാഗതമേകി. കോളജ് പ്രിൻസിപ്പാൾ ഡോ: മേരി. പി. എഫ് അദ്ധ്യക്ഷത വഹിച്ചു. ഐ. ക്യു. എ. സി. കോർഡിനേറ്റർ. രജീഷ് എം. സ്റ്റാഫ് സിക്രട്ടറി ഉമ. പി. എന്നിവർ ആശംസ നേർന്നു കൊണ്ട് സംസാരിച്ചു.
ചടങ്ങിന് സ്റ്റുഡൻറ് കോഡിനേറ്റർ കുമാരി ഹിത. എ. എസ്. നന്ദി പ്രകാശിപ്പിച്ചു.

നാല് ദിവസങ്ങളിലായി നടക്കുന്ന ശിബിരത്തിൽ അദ്ധ്യാപന നൈപുണി വികസനത്തിനായ് അനുഭവസമ്പന്നരായ അദ്ധ്യാപകരുടെ വ്യത്യസ്തതയാർന്ന ശില്പശാലകൾ നടക്കും.

Post a Comment

0 Comments