Ticker

6/recent/ticker-posts

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും താഴേക്ക്

കൊച്ചി സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും താഴേക്ക്. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയിലെത്തി. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്. 11,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച 11,225 രൂപയായിരുന്നു ഗ്രാമിന്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പവന് 90,320 രൂപയിലെത്തിയ സ്വർണ വില ചൊവ്വാഴ്ച 89800 രൂപയിലേക്ക് ഇടിയുകയായിരുന്നു. ഇന്ന് രാവിലെ വില വീണ്ടും താഴോട്ട് പോയി.

Post a Comment

0 Comments