Ticker

6/recent/ticker-posts

തിക്കോടി ഗ്ലോബൽ കെ എം സി സി നാദിർ പള്ളിക്കരയെ ആദരിച്ചു


തിരൂർ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി ചെയർമാനായി വിജയിച്ച എംഎസ്എഫ് നേതാവ് നാദിർ പളളിക്കരയെ ഫലകവും സർട്ടിഫിക്കറ്റും നൽകി തിക്കോടി ഗ്ലോബൽ KMCC ആദരിച്ചു.GKMCC നേതാവും പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷററുമായ മന്ദത്ത് മജീദ് സാഹിബിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ് P.P കുഞ്ഞമ്മദ് സാഹിബ് ഉദ്ഘാടനം നിർവഹിച്ചു.GKMCC സീനിയർ നേതാവും പഞ്ചായത്ത് UDF കൺവീനറുമായ സഹദ് പുറക്കാട് ആമുഖ പ്രഭാഷണം നടത്തി.KMCCയെ സംബന്ധിച്ചു റിസർച്ച് ചെയ്തു പഠിക്കാനൊരുങ്ങുന്ന ഹിബക്ക് എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ചു.പഞ്ചായത്ത് സിക്രട്ടറി OK ഫൈസൽ,PV അസീസ് ഹാജി,TC മൊയ്തീൻ ഹാജി,AK മുസ്തഫ,ഫസീഹ് പുറക്കാട്, AV സുഹറ , PV റംല, വഹീദ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.GKMCC ജിസിസി കോർഡിനേഷൻ ചെയർമാൻ ബഷീർ തിക്കോടി സ്വാഗതവും EV ഹർഷാദ് ദാരിമി നന്ദിയും പറഞ്ഞു.

Post a Comment

0 Comments