Ticker

6/recent/ticker-posts

കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍തട്ടി യുവതി മരിച്ച നിലയില്‍. ഇന്ന് രാവിലെ 7.30ഓടെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയ യാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനില്‍ നിന്നും വീണതാകാമെന്നുംസംശയിക്കുന്നു.കൊയിലാണ്ടി പൊലീസും റെയില്‍വേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


കൊയിലാണ്ടിയിൽ ട്രയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കോഴിക്കോട് കോടഞ്ചേരി സ്വദേശിനി വീണ കുര്യൻ (49) മരിച്ചത്.  വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്ലിനിക്കൽ ഇൻസ്ട്രക്ടറായിരുന്നു.ട്രെയിനിൽ നിന്ന് വീണതാകാം എന്നാണ് നിഗമനം

Post a Comment

0 Comments